KeralaLatest NewsLocal news
ബസ് ജീവനക്കാർക്കുള്ള ഏകദിന വ്യക്തിത്വ വികസന ശില്പശാലയും രക്തപരിശോധനയും മാർച്ച് 22ന്

അടിമാലി: ദേവികുളം സബ് റിജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൻ്റെ നേതൃത്വത്തിൽ ബസ് ജീവനക്കാർക്കുള്ള ഏകദിന വ്യക്തിത്വ വികസന ശില്പശാലയും രക്തപരിശോധനയും മാർച്ച് 22ന് നടക്കും. അടിമാലിയിൽ പ്രവർത്തിക്കുന്ന ദേവികുളം സബ് റിജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് ഓഡിറ്റോറിയത്തിൽ രാവിലെ 8.30 മുതൽ ഉച്ചക്ക് 1.30 വരെയാണ് പരിപാടി. ശില്പശാലയിൽ മോട്ടോർ വാഹന വകുപ്പിലേയും മറ്റു വിവിധ മേഖലകളിലെയും വിദഗ്‌ധർ ക്ലാസുകൾ നയിക്കും. മുൻകൂട്ടി രെജിസ്ട്രേഷൻ നടത്തിയിട്ടുള്ള എല്ലാ ബസ് ജീവനക്കാരും കൃത്യ സമയത്ത് ഹാജരാകണമെന്ന് ജോയിന്റ് ആർ.ടി.ഓ അറിയിച്ചു.