ഡി വൈ എഫ് ഐ അടിമാലി ഗ്രാമപഞ്ചായത്തോഫീസിലേക്ക് യുവജന മാര്‍ച്ച് സംഘടിപ്പിച്ചു

അടിമാലി: പഞ്ചായത്തിന്റെ പൊതുവികസനം അട്ടിമറിച്ച യുഡിഎഫ് ഭരണസമിതി രാജിവയ്ക്കുക, മാലിന്യവില്‍പ്പനയിലെ അഴിമതി അന്വേഷിക്കുക, വിശപ്പുരഹിത അടിമാലി പദ്ധതിയിലെ അഴിമതി അന്വേഷിക്കുക തുടങ്ങി വിവിധയാവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഡി വൈ എഫ് ഐ അടിമാലി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടിമാലി ഗ്രാമപഞ്ചായത്തോഫീസിലേക്ക് യുവജന മാര്‍ച്ച് സംഘടിപ്പിച്ചത്. പ്രകടനമായെത്തിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ പഞ്ചായത്ത് കാര്യാലയത്തിന് മുമ്പില്‍ പോലീസ് തടഞ്ഞു.
തുടര്‍ന്ന് നടന്ന പ്രതിഷേധ സമരം ഡി വൈ എഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറി തേജസ്സ് കെ ജോസ് ഉദ്ഘാടനം ചെയ്തു. പ്രതിഷേധ പരിപാടിയില്‍ ഡി വൈ എഫ് അടിമാലി ഈസ്റ്റ് മേഖല സെക്രട്ടറി റിക്‌സണ്‍ പൗലോസ് അധ്യക്ഷത വഹിച്ചു. ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് എസ് സുധീഷ്, അടിമാലി ബ്ലോക്ക് സെക്രട്ടറി സി എസ് സുധീഷ്, ഷംനാസ് പുളിക്കല്‍, നിഖില്‍ ഷാജന്‍, അജിത്ത് ജോയി, ജെയ്‌സണ്‍ ജോസ്, ദീപു എം ആര്‍, രതീഷ്, അലക്‌സ് വര്‍ഗ്ഗീസ്, മിത്രന്‍ മാത്യു എന്നിവര്‍ സംബന്ധിച്ചു. വിവിധയാവശ്യങ്ങള്‍ ഉന്നയിച്ച് സി ഐ ടിയുവും ഇന്നലെ അടിമാലി ഗ്രാമപഞ്ചായത്തോഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.