കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്റെ ജില്ലാ ദ്വിദിന ക്യാമ്പ് 24, 25 തിയതികളില്‍ മറയൂരില്‍ നടക്കും

അടിമാലി: കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്റെ ഇടുക്കി ജില്ലാ ദ്വിദിന ക്യാമ്പ് ഈ മാസം 24, 25 തിയതികളില്‍ മറയൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഭക്ഷ്യോത്പാദന വിതരണമേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും കൂടുതല്‍ കരുത്തോടെ മുമ്പോട്ട് പോകുന്നതിനും ലക്ഷ്യമിട്ടാണ് കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ അംഗങ്ങള്‍ക്കായി ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. മറയൂര്‍ ചന്ദന റോയല്‍ റിസോര്‍ട്ട് ഓഡിറ്റോറിയത്തില്‍ സ്വാദ് എന്ന പേരിലാണ് ക്യാമ്പ് നടക്കുന്നത്.
സംഘടനാ സംസ്ഥാന പ്രസിഡന്റ് ജി ജയപാല്‍ 24ന് രാവിലെ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഉച്ചക്ക് ശേഷം സെമിനാര്‍ നടക്കും. വൈകിട്ട് എ രാജ എം എല്‍ എ ക്യാമ്പിന്റെ ഭാഗമായുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്നും ഭക്ഷണശാലകളില്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്ന ഹെല്‍ത്ത് പ്ലേറ്റ് പ്രൊജക്റ്റിന്റെ ഉദ്ഘാടനം ചടങ്ങില്‍ ജില്ലാ കളക്ടര്‍ നിര്‍വ്വഹിക്കുമെന്നും സംഘടനാ ഭാരവാഹികള്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉദ്ഘാടന ചടങ്ങില്‍ സംഘടനാ ജില്ലാ പ്രസിഡന്റ് എം എസ് അജി അധ്യക്ഷത വഹിക്കും.
ഇടുക്കി ഡി എം ഒ ഡോ.സതീഷ് കെ എന്‍ മുഖ്യാതിഥിയാകും. മറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ അരുള്‍ ജ്യോതി, കെ എച്ച് ആര്‍ എ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 25ന് ജില്ലാ കമ്മിറ്റി യോഗവും സംഘടനാ ചര്‍ച്ചയും നടക്കും.vതുടര്‍ന്ന് ക്യാമ്പിന് സമാപനമാകുമെന്നും സംഘടനാ ജില്ലാ പ്രസിഡന്റ് എം എസ് അജി, സ്വാഗതസംഘം ചെയര്‍മാന്‍ കെ എം ജോര്‍ളി, കണ്‍വീനര്‍ ഗ്ലാഡ്‌സണ്‍ തോമസ്, കുഞ്ഞുമോന്‍ സഫയര്‍, ജോണ്‍ പി എം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.