സി പി എമ്മിന്റെ നേതൃത്വത്തില്‍ അടിമാലിയില്‍ യുദ്ധവിരുദ്ധറാലി സംഘടിപ്പിച്ചു

അടിമാലി: സി പി എമ്മിന്റെ നേതൃത്വത്തില്‍ അടിമാലിയില്‍ യുദ്ധവിരുദ്ധറാലി സംഘടിപ്പിച്ചു. പശ്ചിമേഷ്യയില്‍ സമാധാനം തകര്‍ത്ത് ഇസ്രയേല്‍ അയല്‍ രാജ്യങ്ങള്‍ക്കെതിരെ യുദ്ധം നടത്തുന്നുവെന്നും ഇസ്രയേലിന്റെ അധിനിവേശ നടപടികള്‍ അവസാനിപ്പിക്കണമെന്നുമുള്ള സന്ദേശം ഉയര്‍ത്തിയായിരുന്നു അടിമാലിയിലും സി പി എമ്മിന്റെ നേതൃത്വത്തില്‍ യുദ്ധവിരുദ്ധറാലി സംഘടിപ്പിച്ചത്. സിപിഎം ജില്ലാ കമ്മിറ്റിയംഗം ടി കെ ഷാജി യുദ്ധവിരുദ്ധറാലിയുടെ ഭാഗമായി നടത്തിയ യോഗം ഉദ്ഘാടനം ചെയ്തു.
സിപിഎം സംസ്ഥാനത്ത് എല്ലാ ലോക്കല്‍ കേന്ദ്രങ്ങളിലും യുദ്ധവിരുദ്ധ റാലിക്ക് ആഹ്വാനം ചെയ്തിരുന്നു. സി പി എം അടിമാലി ഏരിയ കമ്മിറ്റി ഓഫീസിന് സമീപത്തു നിന്ന് ആരംഭിച്ച റാലി ടൗണില്‍ സമാപിച്ചു. സി ഡി ഷാജി അധ്യക്ഷ വഹിച്ചു. ഏരിയാ സെക്രട്ടറി ചാണ്ടി പി അലക്്‌സാണ്ടര്‍, മാത്യു ഫിലിപ്പ്, സി ഡി അഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു.നിരവധി പ്രവര്‍ത്തകര്‍ യുദ്ധവിരുദ്ധറാലിയുടെ ഭാഗമായി