കേരള കര്‍ഷകസംഘം ആനക്കുളം ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുമ്പില്‍ ധര്‍ണ്ണാ സമരം സംഘടിപ്പിച്ചു

അടിമാലി: മാങ്കുളം ഗ്രാമപഞ്ചായത്തിലെ ഒന്ന്്, രണ്ട്, പതിമൂന്ന് വാര്‍ഡുകളില്‍ കാട്ടാനയടക്കം വന്യജീവി ശല്യം രൂക്ഷമാകുകയും വന്യജീവികള്‍ കൃഷിനാശം വരുത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ വന്യജീവി ശല്യം നിയന്ത്രിക്കാന്‍ വനംവകുപ്പിന്റെ ഫലപ്രദമായ ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് കേരള കര്‍ഷകസംഘം ആനക്കുളം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആനക്കുളം ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ഓഫീസിന് മുമ്പില്‍ ധര്‍ണ്ണാ സമരവും സംഘടിപ്പിച്ചു. കര്‍ഷകസംഘം അടിമാലി ഏരിയ സെക്രട്ടറി കെ ബി വരദ രാജന് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു.
കര്‍ഷകസംഘം ആനക്കുളം യൂണിറ്റ് സെക്രട്ടറി ജോസഫ് ഉടുമ്പക്കല്‍ അധ്യക്ഷനായി. സി പി എം മാങ്കുളം നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി ബിജു കുര്യാക്കോസ്, കര്‍ഷസംഘം ഏരിയ പ്രസിഡന്റ്് സി കെ ശേഖരന്, ഏരിയ ട്രഷറര്‍ എ പി സുനില്‍ എന്നിവര്‍ സംസാരിച്ചു.
എ കെ എസ് ജില്ലാ കമ്മിറ്റി അംഗം പുലേന്ദ്രന്‍, സി പി എം സൗത്ത് ലോക്കല്‍ സെക്രട്ടറി ജോമിഷ് ജോസ്, ജിന്റു ജെയിംസ്, ഇ സി സദാനന്ദന്, മിനി റോയ്, ജോസ് തോമസ്, കെ എം മാത്തുക്കുട്ടി, ശ്യാമള സുധാകരന് എന്നിവര്‍ പങ്കെടുത്തു. പ്രദേശത്തെ വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് ആവശ്യമായ വിവിധ നിര്‍ദ്ദേശങ്ങള്‍ കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ വനംവകുപ്പിന് സമര്‍പ്പിച്ചു.