മൂന്നാറില്‍ കെ എസ് ആര് ടി സി ഡബിള്‍ ഡെക്കര്‍ ബസ്സിന്റെ സര്‍വ്വീസ് പുനരാരംഭിച്ചു

മൂന്നാര്‍: മൂന്നാറില്‍ കെ എസ് ആര് ടി സി ഡബിള്‍ ഡെക്കര്‍ ബസ്സിന്റെ സര്‍വ്വീസ് പുനരാരംഭിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് സൈറ്റ് സീന്‍ സര്‍വ്വീസിന് ശേഷം സഞ്ചാരികളുമായി തിരികെ മടങ്ങുന്നതിനിടയിലാണ് കെ എസ് ആര് ടി സി ഡബിള്‍ ഡെക്കര്‍ ബസ് ദേവികുളത്തിന് സമീപം വച്ച് അപകടത്തില്‍പ്പെട്ടത്. നാല്‍പ്പതിലധികം സഞ്ചാരികള്‍ ഈ സമയം വാഹനത്തില്‍ ഉണ്ടായിരുന്നു. യാത്രകാര്‍ക്ക് പരിക്കുകള്‍ സംഭവിച്ചില്ലെങ്കിലും വാഹനത്തിന് ചില കേടുപാടുകള്‍ പറ്റിയിരുന്നു.
അറ്റകുറ്റ പണികള്‍ പൂര്‍ത്തികരിച്ചതിന് ശേഷമാണ് ബസ് വീണ്ടും സര്‍വ്വീസ് ആരംഭിച്ചത്. വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ അശ്രദ്ധമായി ബസ് ഓടിച്ച ഡ്രൈവവറെ കെ എസ് ആര് ടി സി എം ഡി സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു. സൈറ്റ് സീന്‍ സര്‍വ്വീസ് കാണാനുള്ള കെ എസ് ആര് ടി സിയുടെ റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസിന് സഞ്ചാരികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയുണ്ട്. മൂന്നാറില്‍ നിന്നും ആനയിറങ്കല്‍ വരെ ദിവസവും വിവിധ സര്‍വ്വീസുകള്‍ നടക്കുന്നു. ഇതിലൂടെ കെ എസ് ആര് ടി സിക്ക് മെച്ചപ്പെട്ട വരുമാനവും ലഭിക്കുന്നുണ്ട്.