KeralaLatest NewsLocal news

പീരുമേട് നവീകരിച്ച ലയങ്ങളുടെ ഉദ്ഘാടനം മന്ത്രി പി.രാജീവ്  നിർവഹിച്ചു

പീരുമേട് കരടിക്കുഴി എവിടി കമ്പനി എസ്റ്റേറ്റിലെ നവീകരിച്ച  ലയങ്ങളുടെ ഉദ്ഘാടനം വ്യവസായ വകുപ്പ്  മന്ത്രി പി.രാജീവ് നിർവഹിച്ചു. സംസ്ഥാന തലത്തിൽ തുടക്കം കുറിച്ച ലയം ഹൗസിംഗ് സ്കീം പദ്ധതി പ്രകാരം   ഇടുക്കി ജില്ലയിൽ  ആദ്യമായി പ്രവൃത്തി നടപ്പാക്കുന്നത്.

നിലവിൽ എവിടി കമ്പനി എസ്റ്റേറ്റിലെ ലയങ്ങളുടെ നവീകരണമാണ് പൂർത്തിയാക്കിയിട്ടുള്ളതെന്ന്  മന്ത്രി പറഞ്ഞു. ശേഷിക്കുന്ന  73 ലയങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ  സമയ ബന്ധിതമായി പൂർത്തിയാക്കും.
 നവീകരിച്ച ലയങ്ങൾ സന്ദർശിച്ച മന്ത്രി, തോട്ടം തൊഴിലാളികൾക്ക് ഒപ്പം ഫോട്ടോയും എടുത്താണ് മടങ്ങിയത്. കരടിക്കുഴിയിൽ  ലയങ്ങളുടെ നവീകരണത്തിനായി 8.33 ലക്ഷം രൂപയാണ് ചെലവഴിച്ചത്.

കരടിക്കുഴിയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആർ. ദിനേശൻ, എവിടി  കമ്പനി ജനറൽ മാനേജർ എസ്. ജിക്കുഷ്,  ഗ്രാമപഞ്ചായത്തംഗങ്ങളായ പി. ഹരിഹരൻ, എൻ. സുകുമാരി, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി വർഗീസ്, സംസ്ഥാന സഹകരണ പെൻഷൻ ബോർഡ് അംഗം ആർ. തിലകൻ, വ്യവ്യവസായ വാണിജ്യ വകുപ്പ് സ്പെഷ്യൽ ഓഫീസർ ആൻ്റ് ഡയറക്ടർ പി.വിഷ്ണുരാജ്,
വാണിജ്യ വ്യവസായ വകുപ്പ് അഡീഷണൽ ഡയറക്ടർ ആർ. രാജിവ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ലിസിയാമ സാമുവൽ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!