
വനിതശിശുവികസനവകുപ്പ് അടിമാലി ഐ.സി.ഡി.എസ് പ്രോജക്ടില്‍ 2026 മാര്‍ച്ച് വരെ അടിമാലി,കൊന്നത്തടി ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളില്‍ കോഴിമുട്ട വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അടിമാലി ഗ്രാമപഞ്ചായത്തിലെ 58 അങ്കണവാടികളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 568 കുട്ടികള്‍ക്ക് ആഴ്ചയില്‍ മൂന്ന് കോഴിമുട്ട വീതം നല്‍കുന്നതിനായി കോഴിമുട്ട വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വ്യക്തികള്‍ അല്ലെങ്കില്‍ സ്ഥാപനങ്ങളില്‍ നിന്നുമാണ് മുദ്രവച്ച ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ അപേക്ഷകള്‍ ജൂലൈ 7 ന് പകല്‍ രണ്ട് മണി വരെ സ്വീകരിക്കും. തുടര്‍ന്ന് മൂന്ന് മണിക്ക് തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9544876068.
2026 മാര്‍ച്ച് വരെ കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ 52 അങ്കണവാടികളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 242 കുട്ടികള്‍ക്ക് ആഴ്ചയില്‍ 3 കോഴിമുട്ട വീതം നല്‍കുന്നതിനായി കോഴിമുട്ട വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വ്യക്തികള്‍ അല്ലെങ്കില്‍ സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ അപേക്ഷകള്‍ ജൂലൈ 7 ന് പകല്‍ രണ്ട് മണി വരെ സ്വീകരിക്കും. തുടര്‍ന്ന് മൂന്ന് മണിക്ക് തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9544786654.