
മൂന്നാര്‍: ടൂറിസം പ്രമോഷന്‍ കൗണ്‍സലിന് കീഴിലുള്ള മൂന്നാറിലെ ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസിന് സമീപമുണ്ടായ തീ പിടുത്തത്തില്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന കട കത്തിനശിച്ചു. പഴയ മൂന്നാര്‍ ടൗണില്‍ കഴിഞ്ഞ രാത്രിയിലാണ് സംഭവം നടന്നത്. ടൂറിസം പ്രമോഷന്‍ കൗണ്‍സലില്‍ നിന്നും സ്വകാര്യ വ്യക്തി വാടകക്കെടുത്ത് നടത്തിയിരുന്ന കടയിലാണ് തീ പിടുത്തമുണ്ടായത്. രാത്രി ഇതുവഴി സഞ്ചരിച്ച പോലീസ് സംഘമാണ് കടക്കുള്ളില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധിച്ചത്. കടക്കുള്ളില്‍ തീ പടര്‍ന്നുവെന്ന് മനസ്സിലാക്കിയതോടെ വിവരം അഗ്‌നിരക്ഷ സേനയെ അറിയിച്ചു.തുടര്‍ന്ന് നല്ലതണ്ണിയില്‍ നിന്നും അഗ്‌നിരക്ഷാ സേനയെത്തി.
കടയുടെ ഷട്ടര്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ച് തീ അണക്കുകയായിരുന്നു.കടക്കുള്ളിലെ സാധനസാമഗ്രികള്‍ കത്തിനശിച്ചു.തീ മറ്റിടങ്ങളിലേക്ക് വ്യാപിക്കാതിരുന്നത് കൂടുതല്‍ അപകടം ഒഴിവാക്കി. പ്രദേശത്ത് താമസിച്ചിരുന്ന ഒരു കുടുംബത്തെ സംഭവത്തെ തുടര്‍ന്ന് ഉടന്‍ നിര്‍ദ്ദേശം നല്‍കി സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിരുന്നു.