
അടിമാലി: കേരള ശാസ്ത്രസാഹിത്യപരിഷത്ത് അടിമാലി മേഖലയുടെ വാര്‍ഷിക സമ്മേളനം നടന്നു. അന്ധവിശ്വാസങ്ങളും അനാചരങ്ങളും സമൂഹത്തില്‍ മേല്‍ക്കൈനേടുന്ന കാലത്ത് ശാസ്ത്ര ബോധം പൊതുബോധമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു കേരള ശാസ്ത്രസാഹിത്യപരിഷത്ത് അടിമാലി മേഖലയുടെ വാര്‍ഷിക സമ്മേളനം നടന്നത്. പരിഷത്ത് കേന്ദ്രനിര്‍വ്വാഹക സമിതിയംഗം പി എ തങ്കച്ചന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ നടന്ന സമ്മേളനത്തില്‍ പരിഷത്ത് മേഖലാ പ്രസിഡന്റ് റ്റി ആര്‍ ബിജി അധ്യക്ഷത വഹിച്ചു. നിര്‍വ്വാഹക സമിതിയംഗം വി വി ഷാജി, ജില്ലാ സെക്രട്ടറി എന്‍ ഡി തങ്കച്ചന്‍, കെ എന്‍ രാധാകൃഷ്ണന്‍, പി കെ ഗംഗാധരന്‍, പി കെ സുധാകരന്‍, ജോയി കെ വി എന്നിവര്‍ സംസാരിച്ചു. ശാസ്ത്രത്തിന്റെ ജനകീയവല്‍ക്കരണം സാധ്യമാക്കണമെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു.