KeralaLatest NewsLocal news
അടിമാലി മേഖലയിൽ വ്യത്യസ്തങ്ങളായ രണ്ട് വാഹനാപകടങ്ങൾ;രണ്ട് പേർക്ക് പരിക്ക്

അടിമാലി മേഖലയിൽ വ്യത്യസ്തങ്ങളായ രണ്ട് വാഹനാപകടങ്ങളാണ് ഇന്ന് സംഭവിച്ചത്. അടിമാലി തലമാലി റോഡിൽ തല മാലി വളവിന് സമീപം ഓട്ടോറിക്ഷ താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. ഇറക്കം ഇറങ്ങി വരുന്നതിനിടയിൽ വാഹനം താഴ്ച്ചയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചക്ക് ശേഷമാണ് കാർ അപകടത്തിൽപ്പെട്ടത്. ദേശിയപാത85 ൽ അടിമാലിക്കും കൂമ്പൻപാറക്കും ഇടയിൽ വച്ച് കാർ പാതയോരത്തേക്ക് തലകീഴായി മറിയുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്നവർ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.