HealthKeralaLatest NewsLocal news

ഇടുക്കിയിൽ 40 പേർക്ക് ഡെങ്കിപ്പനി; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

ജില്ലയില്‍ ഡെങ്കിപ്പനി കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ 40 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വണ്ടിപ്പെരിയാര്‍-9 , തൊടുപുഴ-8, പുറപ്പുഴ-7, കുമാരമംഗലം-4, അറക്കുളം-3, ദേവിയാര്‍കോളനി-3, കരിമണ്ണൂര്‍-3, വാഴത്തോപ്പ്-3, എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്.

പകല്‍ നേരങ്ങളില്‍ കടിക്കുന്ന ഈഡിസ് വിഭാഗത്തില്‍പ്പെടുന്ന കൊതുകുകള്‍ പരത്തുന്ന ഒരു വൈറസ് രോഗമാണ് ഡെങ്കിപ്പനി. 

പ്രതിരോധം വീട്ടില്‍ നിന്ന്

ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത് വീടിനുള്ളിലും പരിസരത്തും കെട്ടികിടക്കുന്ന ശുദ്ധജലത്തിലാണ് .ഈ സ്ഥലങ്ങള്‍ കണ്ടെത്തി കൂത്താടികളെ നശിപ്പിക്കുക എന്നാണ് ഏറ്റവും എളുപ്പവും ഫലപ്രദവുമായ മാര്‍ഗം.

വീടിനുള്ളില്‍

ഫ്രിഡ്ജിന്റെ പിറകിലെ ട്രേ, ചെടിച്ചട്ടിയുടെ അടിയില്‍ വയ്ക്കുന്ന പാത്രം, പൂക്കള്‍, ചെടികള്‍ എന്നിവ ഇട്ടുവയ്ക്കുന്ന പാത്രം,ടാങ്ക് മുതലായവയില്‍ നിന്നും ആഴ്ചയിലൊരിക്കല്‍ വെള്ളം ഒഴുക്കികളയുക. അക്വേറിയത്തില്‍ കൂത്താടികളെ നശിപ്പിക്കുന്ന ഗപ്പി ഗാമ്പോസിയ മാനത്ത്കണ്ണി തുടങ്ങിയ മത്സ്യങ്ങളെ നിക്ഷേപിക്കുക

വെള്ളമെടുക്കുന്ന പാത്രങ്ങള്‍ വെള്ളംശേഖരിക്കുന്ന പാത്രങ്ങള്‍ എന്നിവ ആഴ്ചയില്‍ ഒരിക്കല്‍ ഉരച്ച് തേച്ചുകഴുകി ഉപയോഗിക്കുക.

വീടിന് ചുറ്റും

ചിരട്ട,ടിന്ന്,കുപ്പി,മുട്ടത്തോട്,ടയര്‍,പ്ലാസ്റ്റിക്,കൂട്,കപ്പ്,ചെടിച്ചട്ടി,കേടായ കളിപ്പാട്ടങ്ങള്‍ എന്നിവയില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കുക സണ്‍ഷൈഡ് എന്നിവയില്‍ കെട്ടിനില്‍ക്കുന്ന വെള്ളംഒഴുക്കികളയുക,അടപ്പില്ലാത്ത വെള്ളടാങ്കുകള്‍ കൊതുകുവല കൊണ്ട് മൂടുക,സ്ഥിരമായി ഉപയോഗിക്കാത്ത ഫ്്‌ളഷ് ടാങ്ക്, ടോയ്‌ലറ്റ്, വാഴ, കൈത എന്നിവയുടെ ഇലകളിലും കൊഴിഞ്ഞുവീണ കമുകിന്‍പാള, ജീവികള്‍ തുറന്ന് ദ്വാരം ഉണ്ടാക്കിയ കൊക്കോകായ എന്നിവയും ശേഖരിക്കുന്ന വെള്ളം ഒഴിവാക്കുക.പാല്‍ ശേഖരിക്കുവാന്‍ വച്ചിട്ടുള്ള ചിരട്ട, കപ്പ് ഇവ ആവശ്യത്തിന് ശേഷം കമിഴ്ത്തിവയ്ക്കുക

സെപ്റ്റിക് ടാങ്കിന്റെ വെന്റ്‌പൈപ്പിന്റെ അഗ്രഭാഗത്ത് കൊതുകുവല ചുറ്റുക.സ്ലാബിന്റെ വിടവുകളില്‍ കൂടി കൊതുകുപുറത്തുവരാത്തവിധം യഥാസമയംഅറ്റകുറ്റപ്പണി നടത്തുക. വീടിന് ചുറ്റും കാണുന്ന പാഴചെടികള്‍, ചപ്പുചവറുകള്‍ എന്നിവ നീക്കം ചെയ്യുക.

കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ ശരീരം നന്നായി മൂടിയിരിക്കുന്ന വസ്ത്രം ധരിക്കുക. കൊതുകിനെ അകറ്റാന്‍ കഴിവുള്ള ലേപനങ്ങള്‍ ദേഹത്ത്പുരട്ടുക കിടക്കുമ്പോള്‍ കൊതുകുവല ഉപയോഗിക്കുക പ്രത്യേകിച്ച് പകല്‍സമയം. ജനല്‍,വാതില്‍ വെന്റിലേറ്റര്‍ മുതലായവയില്‍ കൊതുക് കടക്കാതെ വല ഘടിപ്പിക്കുക.

ലക്ഷണങ്ങള്‍

പെട്ടെന്നുണ്ടാകുന്ന കടുത്തപനി,തലവേദന,പേശിവേദന,വിശപ്പില്ലായ്മ,മനംപുരട്ടല്‍,ഛര്‍ദി,ക്ഷീണം,ചുമ,കണ്ണിനു പിറകില്‍ ഉണ്ടാകുന്ന വേദന

രോഗം വന്നാല്‍

ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടുക.രോഗി പരമാവധി സമയം കൊതുകുവലയ്ക്കുള്ളില്‍ തന്നെ കഴിയുക. ധാരാളംപാനീയങ്ങള്‍ കുടിക്കുക.ഡോക്ടര്‍ നിര്‍ദേശിക്കുന്ന കാലയളവ് വരെ വിശ്രമിക്കുക.സ്വയം ചികിത്സ പാടില്ല.

കൊതുകുകളുടെ ഉറവിടം കണ്ടെത്തി അവയെ നശിപ്പിച്ച് കൊതുക് കടിയേല്‍ക്കാനുള്ള സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കിയാല്‍ ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ സാധിക്കമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!