KeralaLatest NewsLocal news
കയറുന്നതിന് മുമ്പ് വാഹനം മുന്നോട്ടെടുത്തു, കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി, നെടുങ്കണ്ടം കല്ലാർ സ്വദേശിനിക്ക് ഗുരുതര പരിക്ക്

നെടുങ്കണ്ടം : ഇടുക്കി നെടുംകണ്ടത്ത് വയോധിക ബസ്സിൽ കയറുന്നതിന് മുമ്പ് വാഹനം മുന്നോട്ടെടുത്തു, വഴുതിവീണ വയോധികയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി. കല്ലാർ സ്വദേശിനി ശാന്തമ്മയ്ക്കാണ് പരിക്കേറ്റത്. നെടുങ്കണ്ടം പടിഞ്ഞാറെക്കവല ബസ് സ്റ്റോപ്പിൽ ചെറുവള്ളി ഫുഡ് വെയറിൻ്റെ മുമ്പിൽ ആണ് ഉച്ചക്ക് അപകടം നടന്നത്.
ഗുഡ് ഷെപ്പേർഡ് ബസിൻ്റെ മുൻ വാതിലുടെ കയറുന്നതിനിടയിൽ ബസ് മുൻപോട്ട് എടുത്തപ്പോൾ കൈവിട്ട് പോയ ശാന്തമ്മ റോഡിലേക്ക് വീഴുകയും ബസിൻറെ പിൻ ടയർ ഇരു കാലിലൂടെയും കയറി ഇറങ്ങുകയായിരുന്നു. ഉടൻ തന്നെ ആമ്പുലൻസ് എത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
നെടുങ്കണ്ടം പോലീസ് വാഹനവും ഡ്രൈവറെയും കസ്റ്റഡിയിൽ എടുത്തു.