കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്റെ ജില്ലാ ദ്വിദിന ക്യാമ്പിന് മറയൂരില്‍ തുടക്കം കുറിച്ചു

അടിമാലി: കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്റെ ഇടുക്കി ജില്ലാ ദ്വിദിന ക്യാമ്പിന് മറയൂരിൽ തുടക്കം കുറിച്ചു. ഭക്ഷ്യോത്പാദന വിതരണമേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും കൂടുതല്‍ കരുത്തോടെ മുമ്പോട്ട് പോകുന്നതിനും ലക്ഷ്യമിട്ടാണ് അസോസിയേഷന്‍ അംഗങ്ങള്‍ക്കായി ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. മറയൂര്‍ ചന്ദന റോയല്‍ റിസോര്‍ട്ട് ഓഡിറ്റോറിയത്തില്‍ സ്വാദ് എന്ന പേരിലാണ് ക്യാമ്പ് നടക്കുന്നത്. സംഘടനാ സംസ്ഥാന പ്രസിഡന്റ് ജി ജയപാല്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സംഘടന ജില്ലാ പ്രസിഡൻ്റ് എം എസ് അജി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി കെ മോഹനൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ എച്ച് ആർ എ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് സി ബിജുലാൽ, സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാജി, കെ എച്ച് ആർ എ മറയൂർ യൂണിറ്റ് പ്രസിഡൻ്റ് ഗ്ലാഡ്സൺ തോമസ്, സന്തോഷ് പാൽക്കോ, മായ സുനിൽ, സ്വാഗത സംഘം ചെയർമാൻ കെ എം ജോർളി, ജില്ലാ ട്രഷറാർ സജീന്ദ്രൻ പൂവാങ്കൽ എന്നിവർ സംബന്ധിച്ചു. ഉച്ചക്ക് ശേഷം ക്യാമ്പിൻ്റെ ഭാഗമായുള്ള സമ്മേളനം അഡ്വ.എ രാജ എം എൽ എ ഉദ്ഘാടനം ചെയ്തു.
സംഘടനയുടെ നേതൃത്വത്തിൽ ഭക്ഷണശാലകളില്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്ന ഹെല്‍ത്ത് പ്ലേറ്റ് പ്രൊജക്റ്റിന്റെ ഉദ്ഘാടനം ചടങ്ങില്‍ ജില്ലാ കളക്ടര്‍ നിര്‍വ്വഹിച്ചു. ഉദ്ഘാടന ചടങ്ങിൽ സംഘടന ജില്ലാ പ്രസിഡൻ്റ് എം എസ് അജി അധ്യക്ഷത വഹിച്ചു. ഇടുക്കി ഡി എം ഒ ഡോ.സതീഷ് കെ എന്‍ മുഖ്യാതിഥിയായി. മറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ അരുള്‍ ജ്യോതി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ജിതേഷ് ജോസ്, കെ എച്ച് ആർ എ ഭാരവാഹികൾ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.
ശുചിത്വമിഷൻ നൽകുന്ന ലീഫ് റെയിറ്റിങ്ങിൻ്റെ സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ വിതരണം ചെയ്തു. നാൽപ്പത്തൊന്ന് സ്ഥാപനങ്ങൾക്കാണ് ജില്ലയിൽ ലീഫ് റെയിറ്റിംങ്ങ് നൽകിയിട്ടുള്ളത്. 1 ലീഫ് മുതൽ 5 ലീഫ് വരെയാണ് റെയിറ്റിംങ്ങ് നൽകുന്നത്. ക്യാമ്പിൻ്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ സെമിനാറും നടന്നു.