KeralaLatest NewsLocal news

ബാലാവകാശ വാരാചരണം സമാപിച്ചു:നവജാത ശിശു സംരക്ഷണ വാരാചരണത്തിന് തുടക്കമായി

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ്റെയും ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബാലാവകാശ വാരാചരണത്തിന് സമാപനമായി. വാരാചരണത്തോട് അനുബന്ധിച്ച്സൈബർ ലോകം അവസരങ്ങളും വെല്ലുവിളികളും എന്ന വിഷയത്തിൽ സ്‌കൂൾ കൗൺസിലർമാർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു.

പൈനാവ് കുയിലിമല ഗിരിറാണി ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി കെ.എം സാബു മാത്യു നിർവഹിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ അനിത ദീപ്‌തി ബി.എസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം കെ.കെ. ഷാജു മുഖ്യപ്രഭാഷണം നടത്തി. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സൺ സെബാസ്റ്റ്യൻ മാത്യു അന്താരാഷ്ട്ര ശിശുദിന സന്ദേശം നൽകി

ജില്ലാ ശിശു സംരക്ഷണ ഓഫീസർ നിഷ വി ഐ, ജില്ലാ ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസർ മഞ്ജു പി.ജി , ഇടുക്കി സൈബർ സെൽ ഡി വൈ എസ് പി ബിജു കെ.ആർ ,  പ്രൊട്ടക്ഷൻ ഓഫീസർ ജോമറ്റ് ജോർജ് എന്നിവർ പ്രസംഗിച്ചു.

നവജാത ശിശു സംരക്ഷണ വാരാചരണത്തിന് തുടക്കമായി

“നവജാതശിശു സംരക്ഷണം എല്ലാ സ്പർശനവും എല്ലാ സമയത്തും, എല്ലാ കുട്ടികൾക്കും” എന്ന സന്ദേശത്തെ അടിസ്ഥാനമാക്കിയുള്ള നവജാത ശിശു സംരക്ഷണ വാരാചരണം നവംബർ 21 വരെ ജില്ലയിൽ നടക്കും. ജില്ലാ മെഡിക്കൽ ഓഫീസ് ആരോഗ്യം,ആരോഗ്യ കേരളം ഇടുക്കി ,മെഡിക്കൽ കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക ആൻ്റി മൈക്രോബിയൽ റസിസ്റ്റൻസ് ബോധവൽക്കരണ വാരാചരണത്തിന്റെയും നവജാത ശിശു സംരക്ഷണ വാരാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം മെഡിക്കൽ കോളേജ് ഹാളിൽ സംഘടിപ്പിച്ചു.

മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.ടോമി മാപ്പലകയിൽ അധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.സതീഷ് കെ എൻ ഉദ്ഘാടനം ചെയ്തു. 

 “ഇപ്പോൾ പ്രവർത്തിക്കുക വർത്തമാനം സംരക്ഷിച്ചാൽ ഭാവി സുരക്ഷിതമാകും “എന്നതാണ് ഈ വർഷത്തെ ലോക ആൻ്റി മൈക്രോബിയൽ റസിസ്റ്റൻസ് ബോധവൽക്കരണ വാരാചരണത്തിന്റെ സന്ദേശം. ആൻറി മൈക്രോബിയൽ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികൾ ജില്ലയിൽ നടപ്പിലാക്കുന്നതായി ഡിഎംഒ അറിയിച്ചു. ആൻറിബയോട്ടിക് ലിറ്ററസി കൈവരിക്കുന്നതിനായി വിവിധ മേഖലകളിൽ ഉള്ളവർക്ക് ബോധവൽക്കരണ ക്ലാസ്സുകൾ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും. 

ഇടുക്കി മെഡിക്കൽ കോളേജിലെ വിവിധ ഡിപ്പാർട്ട്മെൻറ്തല മേധാവികൾ, ഹൗസ് സർജന്മാർ, മെഡിക്കൽ വിദ്യാർത്ഥികൾ ,ആരോഗ്യ വിഭാഗം ജീവനക്കാർ ആരോഗ്യ കേരളം ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!