
മൂന്നാര്‍: കോളേജ് ഓഫ് എഞ്ചിനിയറിംഗ് മൂന്നാറിന്റെ ഇരുപത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചും വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായും കോളേജില്‍ വൈല്‍ഡ് ലൈഫ് ഫോട്ടോ എക്‌സിബിഷന്‍ സംഘടിപ്പിച്ചു. രണ്ടുദിവസങ്ങളിലായാണ് ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചത്. കോളേജിന്റെ ഇരുപത്തഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ പി അംജിത്ത്, ഗോപു കൃഷ്ണന്‍ എന്നിവര്‍ പകര്‍ത്തിയ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം മൂന്നാര്‍ റേയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബിജു എസ് നിര്‍വ്വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോയ്ജു എം ഐസക് ഉദ്ഘാടന ചടങ്ങില്‍ അദ്ധ്യക്ഷനായി. ചടങ്ങില്‍ ഡോ.സൗമ്യ എസ്, അമല്‍ തുക്കു എന്നിവര്‍ സംസാരിച്ചു.