കോട്ടപ്പാറ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം 17,18 തിയതികളില്‍

അടിമാലി: കുരിശുപാറ കോട്ടപ്പാറ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവവും പൊങ്കാലയും ഈ മാസം 17, 18 തിയതികളില്‍ നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നരമംഗലം വാസുദേവന്‍ നമ്പൂതിരിയുടെയും ക്ഷേത്രം മേല്‍ശാന്തി ബ്രഹ്മശ്രീ വെണ്ണമന ഇല്ലത്ത് ഗിരീഷ് ഗോവിന്ദന്‍ പോറ്റിയുടെയും മുഖ്യകാര്‍മ്മികത്വത്തിലാണ് വിശേഷാല്‍ പൂജകളും പൊങ്കാലയും നടക്കുന്നത്.
18ന് രാവിലെ 10.30ന് പൊങ്കാല അഗ്നി സമര്‍പ്പണവും 11.30ന് പൊങ്കാല സമര്‍പ്പണവും വൈകിട്ടാറിന് താലപ്പൊലി ഘോഷയാത്രയും 7.30ന് ദേവിക്ക് പൂമുടലും നടക്കും. ശനിയാഴ്ച്ച രാവിലെ നിര്‍മ്മാല്യ ദര്‍ശനം, അഭിഷേകം, മലര്‍ നിവേദ്യം, ഗണപതി ഹോമം എന്നിവ നടക്കും. വൈകിട്ട് ദീപാരാധാനക്ക് ശേഷം പ്രസാദ ശുദ്ധി, വാസ്തു ഹോമം, വാസ്തു ബലി, പുണ്യാഹം തുടങ്ങിയ പൂജാ ചടങ്ങുകള്‍ നടക്കുമെന്ന് ക്ഷേത്രം മേല്‍ശാന്തി ബ്രഹ്മശ്രീ വെണ്ണമന ഇല്ലത്ത് ഗിരീഷ് ഗോവിന്ദന്‍ പോറ്റി പറഞ്ഞു. കുരിശുപാറ മഹാദേവ ക്ഷേത്രത്തില്‍ നിന്നുമാണ് താലപ്പൊലി ഘോഷയാത്ര പുറപ്പെടുന്നത്.

പൂജാ ചടങ്ങുകള്‍ക്ക് ശേഷം പ്രസാദമൂട്ട് നടക്കും. പ്രതിഷ്ഠാദിന മഹോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് ക്ഷേത്രം രക്ഷാധികാരി റ്റി വി നാരായണന്‍ കുട്ടി, ഭാരവാഹികളായ സി കെ ബാബു, കെ പി ബാബു, സുനില്‍കുമാര്‍ കെ ആര്‍, ഷൈല തങ്കച്ചന്‍, സിന്ധു സുനില്‍ തുടങ്ങിയവര്‍ അറിയിച്ചു.