
സീറ്റ് ഒഴിവ്
കുന്നംകുളം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഹൈക്കോണ്‍ ഇന്ത്യയില്‍ ജോലി നല്‍കുന്ന പവര്‍ ഇലക്ട്രോണിക്സ് സര്‍വീസ് ടെക്‌നിഷ്യന്‍ ട്രെയിനിംഗില്‍ സീറ്റ് ഒഴിവുണ്ട്. പ്ലസ് ടു , ഐടിഐ, ഡിപ്ലോമ, ബി. ടെക്, യോഗ്യത ഉള്ളവര്‍ക്കു അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 949599967
റീടെന്‍ഡര്‍
ഐ.സി.ഡി.എസ് കട്ടപ്പന പ്രോജക്ട് ഓഫീസ് ആവശ്യത്തിനായി ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ടാക്‌സി പെര്‍മിറ്റുള്ള കാര്‍, ജീപ്പ് നല്‍കുന്നതിന് താല്‍പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. വെറ്റ് ലീസ് വ്യവസ്ഥയില്‍ ഓടുന്നതിന്
പ്രതിമാസം 1500 കി. മി. ഓടുന്നതിന് പരമാവധി 35.000/ രൂപ (മുപ്പത്തയ്യായിരം രൂപ മാത്രം) ആയിരിക്കും. ജൂലൈ 21 ഉച്ചയ്ക്ക് 12 വരെ ടെന്‍ഡര്‍ ഫോം ലഭിക്കും. അന്നേ ദിവസം ഉച്ച കഴിഞ്ഞ് രണ്ടുവരെ ടെന്‍ഡര്‍ സ്വീകരിക്കും. മൂന്നിന് ടെന്‍ഡര്‍ തുറക്കും. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട മേല്‍വിലാസം: ശിശു വികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് കട്ടപ്പന, കട്ടപ്പന പി ഒ, സ്‌കൂള്‍ കവല. കൂടുതല്‍ വിവരങ്ങള്‍ക്ക്0486825200
ടെന്‍ഡര്‍
വനിതാ ശിശുവികസനവകുപ്പില്‍ നെടുങ്കണ്ടം അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള രാജാക്കാട്, രാജകുമാരി, സേനാപതി, ഉടുമ്പന്‍ചോല പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ കോഴിമുട്ടയും പാലും വിതരണം ചെയ്യാന്‍ ടെന്‍ഡറുകള്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതിയില്‍ മാറ്റം. ജൂലൈ 22 ഉച്ചയ്ക്ക് ഒന്നു വരെ ടെന്‍ഡര്‍ സ്വീകരിക്കും. അന്നേ ദിവസം രണ്ടിന് ടെന്‍ഡര്‍ തുറക്കും
ധനസഹായത്തിന് അപേക്ഷിക്കാം
സ്റ്റേഷന്‍ ഹെഡ്ക്വാര്‍ട്ടര്‍, കൊച്ചി വിവിധ ധന സഹായങ്ങള്‍ നല്‍കുന്നതിനായി വിമുക്ത ഭടന്മാര്‍/ വിമുക്തഭട വിധവകള്‍ എന്നിവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം പി.പി.ഒ., ഡിസ്ചാര്‍ജ് ബുക്ക്, ഗുണഭോക്താവിന്റെ ആധാര്‍, ചെക്ക് ലീഫ്/ബാങ്ക് പാസ്ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സ്റ്റേഷന്‍ ഹെഡ്ക്വാര്‍ട്ടര്‍ (ആര്‍മി), നേവല്‍ബേസ് പി.ഒ., കൊച്ചി 682004 എന്ന വിലാസത്തില്‍ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8078533594 എന്ന നമ്പരില്‍ ബന്ധപ്പെടാം
ടെന്‍ഡര്‍
പൈനാവ് ഗവ. മെഡിക്കല്‍ കോളേജ് (ജില്ലാ ആശുപത്രി) ഇടുക്കിയിലെ മാതൃയാനം പദ്ധതി (പ്രസവ ശേഷം അമ്മയേയും കുഞ്ഞിനെയും ഡിസ്ചാര്‍ജ് ആയതിനു ശേഷം വീട്ടില്‍ കൊണ്ടാക്കുന്ന പദ്ധതി) ക്ക് വേണ്ടി വാഹനം ലദ്യമാക്കുന്നതിന് ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. വാഹനത്തിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ച രേഖകളും പകര്‍പ്പ് സഹിതം ടെന്‍ഡര്‍ മുദ്ര വെച്ച് കവറില്‍ ജൂലൈ 24 ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുമ്പായി ആശുപത്രി സൂപ്രണ്ടിന് നല്‍കണം. ജൂലൈ 24 ഉച്ചകഴിഞ്ഞ് മൂന്നു വരെ ടെന്‍ഡര്‍ ഫോം ലഭിക്കും. അന്നേ ദിവസം വൈകിട്ട് നാലിന് ടെന്‍ഡര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് പ്രവര്‍ത്തി സമയത്ത് ബന്ധപ്പെടുക-0486229957
ക്വട്ടേഷന്‍ ക്ഷണിച്ചു
ഇടുക്കി ജില്ലാ കൃഷിത്തോട്ടം അരിക്കുഴയില്‍ സൂഷിച്ചിരിക്കുന്ന ജാതിപത്രി, ജാതിക്കാക്കുരു, കൊക്കോ ബീന്‍സ്, കൊട്ടടക്ക എന്നിവ വില്‍ക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. താല്‍പര്യം ഉള്ളവര്‍ നിശ്ചിത സമയത്തിനുള്ളില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കണം. ക്വട്ടേഷനുകള്‍ ജൂലൈ 18 ന് മുമ്പായി അയക്കണം. ജൂലൈ 18 ന് വൈകീട്ട് മൂന്നിന് കൊട്ടടക്ക, 3:15 ന് കൊക്കോ ബീന്‍സ്, 03:30 ന് ജാതിപത്രി, 03:45 ന് ജാതിക്കാക്കുരു എന്നിവയുടെ ക്വട്ടേഷനുകള്‍ തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-278599. ഫാം സൂപ്രണ്ട്, ജില്ലാ അഗ്രികള്‍ച്ചറല്‍ ഫാം, ഇടുക്കി, അരിക്കുഴപി.ഒ,തൊടുപു