13 ലിറ്ററിലധികം വിദേശമദ്യവുമായി ഒരാളെ അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സംഘം അറസ്റ്റ് ചെയ്തു.

അടിമാലി: 13 ലിറ്ററിലധികം ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി ഒരാളെ അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സംഘം അറസ്റ്റ് ചെയ്തു.
അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) കെ. എം. അഷറഫിന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളത്തൂവല്‍ മേഖലയില്‍ നടത്തിയ പരിശോധനയിലാണ് ഓട്ടോറിക്ഷാ ഡ്രൈവറും വെള്ളത്തൂവല്‍ സ്വദേശിയുമായ റെജിമോനെ അറസ്റ്റ് ചെയ്തത്.
മദ്യം ഓട്ടോറിക്ഷയില്‍ സൂക്ഷിച്ച് കച്ചവടം നടത്തുകയാണ് പ്രതിയുടെ രീതിയെന്നാണ് നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.മദ്യം കടത്താനുപയോഗിച്ച ഓട്ടോറിക്ഷയും നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സംഘം പിടിച്ചെടുത്തു. പ്രതിയേയും തൊണ്ടി മുതലുകളും തുടര്‍ നടപടികള്‍ക്കായി അടിമാലി എക്‌സൈസ് റേഞ്ച് ഓഫീസില്‍ ഹാജരാക്കി. പരിശോധനയില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ദിലീപ് എന്‍ കെ, പ്രിവന്റീവ് ഓഫീസര്‍ ബിജു മാത്യു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുരേഷ് കെ എം, അബ്ദുള്‍ ലത്തീഫ്, യദുവംശരാജ്, സുബിന്‍ പി വര്‍ഗ്ഗീസ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ സിമി ഗോപി എന്നിവരും പങ്കെടുത്തു.