
അടിമാലി: അടിമാലി പനംകൂട്ടിയില്‍ പ്രദേശവാസി ചപ്പാത്ത് പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടി. പനംകുട്ടി കമ്പിളികണ്ടം റോഡ് ദേശിയപാത 185ല്‍ സംഗമിക്കുന്ന ഭാഗത്തുള്ള പനംകൂട്ടി ചപ്പാത്തില്‍ നിന്നുമാണ് പ്രദേശവാസിയായ കാട്ടുവിളയില്‍ ബെന്നി വിന്‍സന്റ് പുഴയിലേക്ക് എടുത്ത് ചാടിയത്. കനത്തെ മഴയെ തുടര്‍ന്ന് മുതിരപ്പുഴയാറ്റില്‍ ശക്തമായ വെള്ളമൊഴുക്ക് നിലനില്‍ക്കുന്ന സമയമാണിത്.
ഇയാള്‍ ചപ്പാത്ത് വഴി പോകും മുമ്പ് ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നതായാണ് വിവരം. തുടര്‍ന്ന് പ്രദേശത്തുള്ള ഒരാള്‍ ഇയാള്‍ പോകുന്ന വീഡിയോ റെക്കോര്‍ഡ് ചെയ്തിരുന്നു. ഈ ദൃശ്യങ്ങളില്‍ ബെന്നി പുഴയിലേക്ക് ചാടുന്നത് വ്യക്തമാണ്. സംഭവത്തെ തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. മുതിരപ്പുഴ ഒഴുകിയെത്തുന്നത് പെരിയാറ്റിലേക്കാണ്. പെരിയാറ്റിലും ശക്തമായ വെള്ളമൊഴുക്ക് നിലനില്‍ക്കുന്നുണ്ട്