KeralaLatest NewsLocal news
അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി യുടെ നേതൃത്വത്തില്‍ മൂന്നാറില്‍ നിരാഹാര സമരം ആരംഭിച്ചു

മൂന്നാര്‍: അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി യുടെ നേതൃത്വത്തില്‍ മൂന്നാറില്‍ നിരാഹാര സമരം ആരംഭിച്ചു. മൂന്നാറിലെ ജനവാസ മേഖലകളില്‍ വിഹരിക്കുന്ന കാട്ടാനകളെ പിടികൂടി മാറ്റണമെന്നതടക്കം വിവിധ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സമരം ആരംഭിച്ചിട്ടുള്ളത്. മൂന്നാര്‍ ടൗണിലെ ഗാന്ധി പ്രതിമക്ക് മുമ്പിലാണ് സമരം നടക്കുന്നത്. ഡി സി സി പ്രസിഡന്റ് സി പി മാത്യു ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം പിക്കൊപ്പമുണ്ട്.

മൂന്നാര്‍ മേഖലയിലെ വന്യ ജീവി ശല്യം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആര് ആര് ടി യെ നിയമിച്ച് ഉത്തരവിറക്കണമെന്നതടക്കമുള്ള ആവശ്യങ്ങളും സമരത്തിലൂടെ കോണ്‍ഗ്രസ് മുമ്പോട്ട് വയ്ക്കുന്നു.