പൊലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന എ ഷാജഹാൻ നടത്തുന്ന ലഹരി വിരുദ്ധ യാത്രക്ക് സ്വീകരണം നൽകി.

31.5.2025 തിയതി കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷന്‍ സബ് ഇൻസ്‌പെക്ടർ ആയിരിക്കെ സർവ്വീസിൽ നിന്ന് വിരമിച്ച ഷാജഹാൻ അന്നേ ദിവസം തന്നേ കൊല്ലത്തു നിന്നും ലഹരിവിരുദ്ധ ബോധവത്ക്കരണ സൈക്കിൾ യാത്ര ആരംഭിച്ചു. കൊല്ലത്തുനിന്ന് ആരംഭിച്ചു കേരളത്തിലെ 14 ജില്ലകളിലൂടെയും, 2025 കിലോമീറ്റർ ദൂരം സഞ്ചരിച്ച് യാത്രയിൽ ഉടനീളവും ലഹരിവിരുദ്ധ സന്ദേശം നൽകുവാനാണ് അദ്ദേഹം തീരുമാനിച്ചിട്ടുള്ളത്.
വിവിധ ജില്ലകളിലൂടെ സഞ്ചരിച്ചു 24.06.2025 തിയതി ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ എത്തിയ യാത്ര യെ തൊടുപുഴ സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
തൊടുപുഴ എ.പി.ജെ അബ്ദുൾ കലാം എച്ച് എസ് എസ്, കുമാരമംഗലം എം.കെ.എൻ.എം, എച്ച് എസ്, വെങ്ങല്ലൂർ ടി.എം യു പി സ്‌കൂൾ എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ സന്ദേശം നൽകി.
25.06.2025 തിയതി അടിമാലിയിൽ എത്തിയ യാത്രക്ക് അടിമാലി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അബ്ദുൾഖനി-യുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
27.06.2025 കട്ടപ്പനയിൽ എത്തിയ യാത്രക്ക് കട്ടപ്പന പോലീസ് ഇൻസ്പെക്ടർ റ്റി.സി മുരുകൻ-ന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. മൂന്നാർ, നെടുങ്കണ്ടം, പീരുമേട് തുടങ്ങി ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധികളിലെ സ്കൂളുകളിൽ നടത്താനിരുന്ന സന്ദർശനം മഴമൂലം വിദ്യാർത്ഥികൾക്ക് അവധി നൽകിയ സാഹചര്യത്തിൽ ഉപേക്ഷിക്കേണ്ടിയും വന്നു.