
മൂന്നാര്‍: വട്ടവട ചിലന്തിയാറില്‍ കാട്ടുനായ ആക്രമണം. തോട്ടം മേഖലയില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെ കടുവയുടെയും പുലിയുടെയുമൊക്കെ ആക്രമണം ഉണ്ടാകുന്നത് ആവര്‍ത്തിക്കപ്പെടുന്നതിനിടയിലാണ് വട്ടവടയില്‍ ആടുകള്‍ക്ക് നേരെ കാട്ടുനായ്ക്കളുടെ ആക്രമണം ഉണ്ടായിട്ടുള്ളത്. വട്ടവട ചിലന്തിയാറിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ നാല്‍പ്പതോളം ആടുകള്‍ ചത്തു.
ചിലന്തിയാര്‍ സ്വദേശിയായ കനകരാജിന്റെ ആടുകളാണ് ചത്തത്. ഇന്നലെ വൈകുന്നേരമായിരുന്നു ആക്രമണം ഉണ്ടായത്. ആടുകളെ മേയാന്‍ വിട്ട സമയം കാട്ടുനായ്ക്കള്‍ കൂട്ടത്തോടെ എത്തി ആടുകളെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ആടുകള്‍ ചിതറിയോടി. നാല്‍പ്പതോളം ആടുകള്‍ ചത്തതോടെ കനകരാജിന് വലിയ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്.