KeralaLatest NewsLocal news
ദേവികുളം താലൂക്ക് വ്യാപാരി വ്യവസായി സര്‍വ്വീസ് സഹകരണ സംഘം- വാര്‍ഷിക പൊതുയോഗം നടന്നു

മൂന്നാര്‍: ദേവികുളം താലൂക്ക് വ്യാപാരി വ്യവസായി സര്‍വ്വീസ് സഹകരണ സംഘത്തിന്റെ വാര്‍ഷിക പൊതുയോഗം മൂന്നാറില്‍ നടന്നു. മൂന്നാര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ ഹാളിലായിരുന്നു യോഗം നടന്നത്. സംഘത്തിന്റെ നവീകരിച്ച മൂന്നാര്‍ ബ്രാഞ്ചിന്റെ പ്രവര്‍ത്തനം ഒരു വര്‍ഷം പിന്നിടുമ്പോള്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനും വിശദീകരിക്കുന്നതിനുമായിട്ടാിരുന്നു യോഗം നടന്നത് .മൂന്നാര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് സി കെ ബാബുലാല്‍ യോഗം ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് സി ആര്‍ സന്തോഷ് അധ്യക്ഷത വഹിച്ചു.
ഗോപി ആര്‍, ആന്‍ ഫ്രെയ്സി ജോസ്, എസ് കെ ഗണേശന്‍, ഷെയ്സിമോള്‍ കെ കെ തുടങ്ങിയവര്‍ സംബന്ധിച്ചു. പരിപാടിയുടെ ഭാഗമായി ചിട്ടി നടുക്കെടുപ്പും നടന്നു .സംഘത്തിന്റെ നേതൃത്വത്തില്‍ രണ്ട് നിക്ഷേപ പദ്ധതികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.