
കേരളത്തിൽ എംബിഎ പ്രവേശനത്തിനുള്ള യോഗ്യതകളിലൊന്നായ കെമാറ്റ്-2026 ന്റെ ഒന്നാം സെഷനിലേക്ക് ജനുവരി 15 വൈകിട്ടു 4 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. www.cee.kerala.gov.in. അപേക്ഷാഫീ 1000 രൂപ ഓൺലൈനായി അടയ്ക്കാം. പട്ടിക ജാതിക്കാർക്ക് 500 രൂപ. പട്ടിക വർഗക്കാർക്കു ഫീയടക്കേണ്ട. ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത. അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. പരീക്ഷ ജനുവരി 25നു നടക്കുന്ന ഓൺലൈൻ പരീക്ഷയിൽ ഇംഗ്ലിഷ്, ക്വാണ്ടിറ്റേറ്റിവ്, ആപ്റ്റിറ്റ്യൂഡ്, ലോജിക്കൽ റിസണിങ്, ജികെ എന്നിവയിൽനിന്നായി 180 ചോദ്യങ്ങളുണ്ടാകും. നെഗറ്റീവ് മാർക്കുണ്ട്. പ്രവേശനാർഹത നേടാൻ 720 മാർക്കിൽ 72 മാർക്കെങ്കിലും നേടണം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 54 മാർക്കു മതി.
സൈറ്റ് മാറരുത് KMAT എന്നു ഗൂഗിൾ ചെയ്‌താൽ കർണാടക സർക്കാർ നടത്തുന്ന കെമാറ്റിന്റെ വിവരങ്ങളും വന്നേക്കാം. കേരളത്തിന്റെ സൈറ്റ് നോക്കിത്തന്നെ അപേക്ഷിക്കുക.



