
അടിമാലി: അടിമാലി ക്ഷീരവികസന യൂണിറ്റിന്റെ നേതൃത്വത്തില്‍ ക്ഷീരവികസന സമ്പര്‍ക്ക പരിപാടി കര്‍ഷക മൈത്രി സംഘടിപ്പിച്ചു. ക്ഷീരവികസന വകുപ്പ് അടിമാലി യൂണിറ്റിന്റെയും ഹൈറേഞ്ച് ഡയറി കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പരിപാടി നടന്നത്. ക്ഷീരമേഖലയുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് കൂടുതല്‍ നിര്‍ദ്ദേശങ്ങളും അറിവുകളും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
ശാസ്ത്രീയമായ തീറ്റക്രമം, ശാസ്ത്രീയമായ പശുപരിപാലനം തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍ നടന്നു. ഹൈറേഞ്ച് ഡയറി പ്രസിഡന്റ് സാജു സക്കറിയ അധ്യക്ഷത വഹിച്ചു. തൊടുപുഴ കേരളഫീഡ്‌സ് യൂണിറ്റ് ഹെഡ് സുജിത്ത്, അടിമാലി ഡി ഇ ഒ ജാസ്മിന്‍ സി എ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഹൈറേഞ്ച് ഡയറി ബോര്‍ഡ് മെമ്പര്‍ ഉണ്ണി, വൈസ് പ്രസിഡന്റ് കുഞ്ഞുമോള്‍ ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു. നിരവധി ക്ഷീര കര്‍ഷകര്‍ പരിപാടിയില്‍ പങ്കെടുത്തു.