KeralaLatest NewsLocal news

മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടർ നാളെ തുറക്കും; പെരിയാർ തീരത്ത് ഉള്ളവർക്ക് ജാഗ്രത നിർദേശം

ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടർ നാളെ തുറക്കും. രാവിലെ 10 മണിക്ക് ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട് അറിയിച്ചു. പെരിയാർ തീരത്ത് ഉള്ളവർ ജാഗ്രത പാലിക്കണം എന്ന് ജില്ല ഭരണകൂടം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പരമാവധി 1000 ഘനയടി വെള്ളം ആണ് തുറന്നു വിടുക. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ഇടുക്കി ജില്ല കളക്ടർ അറിയിച്ചു.

ഡാമിലെ ജലനിരപ്പ് 136 അടിയെത്തിയിരുന്നു. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞാൽ ഷട്ടർ തുറക്കാനുള്ള തീരുമാനം മാറ്റാൻ സാധ്യതയുണ്ട്. നേരത്തെ ഷട്ടറുകൾ തുറക്കുമെന്ന മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടം മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു. പെരിയാറിൽ ജലനിരപ്പ് താഴ്ന്ന നിലയിലാണ്. പെരിയാറിലേക്ക് ഡാമിലെ വെള്ളം ഒഴുക്കുകയാണെങ്കിലും ആശങ്കപ്പെടേണ്ട നിലയിൽ പെരിയാറിൽ ജലനിരപ്പ് ഉയരില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!