AutoBusiness

മല കയറി, ഇനി വിപണി; ഹാരിയർ ഇവിയുടെ ക്യൂഡബ്ല്യുഡിയുടെ വില പ്രഖ്യാപിച്ച് ടാറ്റ

ഹാരിയർ ഇവിയുടെ ഉയർന്ന മോഡൽ ക്യൂഡബ്ല്യുഡിയുടെ വില പ്രഖ്യാപിച്ച് ടാറ്റ. 28.99 ലക്ഷം രൂപ മുതലാണ് ഈ വേരയിൻ്റിൻ്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ഓൺറോഡ് വില ഏകദേശം 32 ലക്ഷം രൂപയോളം വരുമെന്നാണ് കണക്കുകൾ. റിയർ വീൽ ഡ്രൈവ് മോഡലിന് 21 ലക്ഷം രൂപ മുതലാണ് എക്സ്ഷോറും വില ആരംഭിക്കുന്നത്.

ജൂലൈ 2 മുതൽ ഹാരിയറിന്റെ ബുക്കിങ് ആരംഭിക്കും. നേരത്തെ അഞ്ച് മോഡലുകളുടെ വില പ്രഖ്യാപിച്ചിരുന്നു. അഡ്വഞ്ചർ 65 ന് 21.49 ലക്ഷം രൂപയും അഡ്വഞ്ചർ എസ് 65ന് 21.99 ലക്ഷം രൂപയും ഫിയർലെസ് പ്ലസ് 65ന് 23.99 ലക്ഷം രൂപയും ഫിയർലെസ് പ്ലസ് 65ന് 23.99 ലക്ഷം രൂപയും ഫിയർ ലെസ് പ്ലസ് 75ന് 24.99 ലക്ഷം രൂപയും എംപവേർ‍ഡ് 75 ന് 27.49 ലക്ഷം രൂപയുമാണ് വില. AWD സംവിധാനത്തോടെ വിപണിയിലെത്തുന്ന ഈ സെഗ്മെന്റിലെ ഏക മോഡൽ കൂടിയാണ് ഹാരിയർ ഇവി.

627 കിലോമീറ്റർ ചാർജ് നൽകുന്ന വാഹനത്തിന് വെറും 15 മിനിറ്റ് ചാർജ് ചെയ്താൽ 250 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും. 12.3 ഇഞ്ച് ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, V2L റിവേഴ്‌സ് ചാർജിംഗ്, ലെവൽ 2 ADAS, ഓട്ടോ പാർക്ക് അസിസ്റ്റ്, പനോരമിക് സൺറൂഫ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ടാറ്റ ഹാരിയർ ഇവിയിൽ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളും രണ്ട് മോട്ടോർ കോൺഫിഗറേഷൻ ഓപ്ഷനുകളുമാണ് ഉള്ളത്. ഇലക്ട്രിക് എസ്‌യുവിയുടെ താഴ്ന്ന വകഭേദങ്ങളിൽ 65 kWh ബാറ്ററി പായ്ക്ക് ആണ് വരുന്നത്. ടോപ്പ് വേരിയന്റുകളിൽ 75 kWh ബാറ്ററി പായ്ക്കാണ് സജ്ജീകരിച്ചിരിക്കുന്നത്. ടാറ്റയുടെ ജെൻ 2 ഇവി ആർക്കിടെക്ച്ചറിലാണ് വാഹനം നിർമ്മിച്ചിരിക്കുന്നത്.

ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ റേറ്റിങ്ങ് നേടിയിരുന്നു. മുതിർന്നവരുടെ സുരക്ഷയിൽ 32 ൽ 32 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 49 ൽ 45 പോയിന്റും ഹാരിയർ ഇവി നേടിയിരുന്നു. ഉയർന്ന മോഡലായ എംപവേർഡ് 75ഉം എംപവേർഡ് 75 എഡബ്ല്യുഡി എന്നീ മോഡലുകളിലാണ് ക്രാഷ് ടെസ്റ്റ് നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!