
ഇടുക്കി ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ നെടുങ്കണ്ടം കമ്മ്യൂണിറ്റി ഹാളിൽ വച്ച് അതിഥി തൊഴിലാളികൾക്കായി ബോധവൽക്കരണ സെമിനാർ നടത്തപ്പെട്ടു. അതിഥി തൊഴിലാളികൾക്കിടയിൽ ഉണ്ടാകുന്ന കുറ്റകൃത്യങ്ങൾ, വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം, സമ്പാദ്യശീലം വളർത്തുക എന്നീ വിഷയങ്ങളിൽ ബോധവാന്മാരാക്കുന്നതിന് വേണ്ടിയാണ് സെമിനാർ സംഘടിപ്പിച്ചത്. ഇടുക്കി ജില്ല പോലീസ് ഫാമിലി കൗൺസിലിംഗ് സെന്ററിലെ കൗൺസിലർ സിസ്റ്റർ ക്ലാരിസ് ക്ലാസ് നയിച്ചു. ഹിന്ദിയിൽ ആയിരുന്നു ക്ലാസ് നടത്തപ്പെട്ടത്.
ഇടുക്കി ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി കെ ഐ പി എസ് -ന്റെ നിർദ്ദേശപ്രകാരം ജില്ലയിലെ അതിഥി തൊഴിലാളികൾക്കായി ബോധവൽക്കരണ ക്ലാസുകൾ നടത്തിവരികയുമാണ്. നെടുങ്കണ്ടം പോലീസ് ഇൻസ്പെക്ടർ ജെർലിൻ വി സ്കറിയ, സബ് ഇൻസ്പെക്ടർ ലിജോ പി മാണി, സിവിൽ പോലീസ് ഓഫീസർമാരായ അജിത് കൃഷ്ണൻ, ഡോൺ അഗസ്റ്റിൻ എന്നിവരാണ് സെമിനാറിന് നേതൃത്വം നൽകിയത്.