
ഇന്നലെയായിരുന്നു ചൈന്നൈയില്‍ നിന്നുള്ള രണ്ട് കുടുംബങ്ങളില്‍പ്പെട്ടയാളുകള്‍ മൂന്നാറില്‍ വിനോദസഞ്ചാരത്തിനായി എത്തിയത്. ഇവര്‍ പോതമേട്ടിലെ സ്വകാര്യ റിസോര്‍ട്ടിലായിരുന്നു താമസിച്ച് വന്നിരുന്നത്. ഇന്ന് രാവിലെ ജീപ്പില്‍ മൂന്നാറിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു. ഇതിനായി വാഹനമെത്തുകയും സഞ്ചാരികള്‍ ജീപ്പില്‍ കയറുകയും ചെയ്തു.
യാത്രപുറപ്പെടാനായി വാഹനം തിരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ജീപ്പ് പിറകോട്ടുരുണ്ട് അപകടത്തില്‍പ്പെടുകയായിരുന്നു. പിറകോട്ട് ഉരുണ്ട ജീപ്പ് സമീപത്തെ തേയിലതോട്ടത്തിലേക്ക് പതിച്ചു. അമ്പതടിയോളം താഴ്ച്ചയിലേക്കാണ് വാഹനം പതിച്ചത്. അപകടത്തില്‍ യാത്രാസംഘത്തില്‍ ഉള്‍പ്പെട്ട ചെന്നൈ സ്വദേശിയായ പ്രകാശന്‍ മരിച്ചു.
അപകടശേഷം സമീപവാസികളും തോട്ടം തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. പക്ഷെ അമ്പത്തൊന്നുകാരനായ പ്രകാശന്റെ ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ പരിക്കേറ്റവരെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ത ചികിത്സക്കായി തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി. അപകടത്തില്‍ വാഹനത്തിനും വലിയ കേടുപാടുകള്‍ സംഭവിച്ചു.