
അടിമാലി: ഒരു വര്‍ഷമായി മുട ങ്ങിക്കിടന്നിരുന്ന ഇടമലക്കുടിയി ലേക്കുള്ള റോഡ് കോണ്‍ക്രീറ്റിംങ്ങ് പുനരാരംഭിച്ചു. കഴിഞ്ഞ ദിവസം മുതലാണ് കേപ്പക്കാട് ഭാഗത്ത് കോണ്‍ക്രീറ്റിങ് തുടങ്ങിയത്. 2024 ജൂണ്‍ ആദ്യവാരമാണ് ഇടമ ലക്കുടിയിലേക്കുള്ള റോഡ് നിര്‍മാണം കനത്ത മഴയെ തുടര്‍ന്ന് നിര്‍ത്തിവച്ചത്. കഴിഞ്ഞ കാലവര്‍ഷം അവസാനിച്ച ശേഷം ഡിസംബറില്‍ വനംവകുപ്പ് റോഡ് നിര്‍മാണം പുനരാരംഭിക്കാന്‍ നിര്‍മാണ സാമഗ്രികള്‍ കൊണ്ടുപോകുന്നതിന് എന്‍ഒസി നല്‍കി.
നിര്‍മാണസാമഗ്രികള്‍ കാസര്‍കോട് സ്വദേശിയായ കരാറുകാരന്‍ ഇറക്കിയെങ്കിലും ഇടമലക്കുടിയില്‍ മറ്റു വകുപ്പുകള്‍ നടത്തിവരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സാധനങ്ങള്‍ കൊണ്ടുപോകാനായി റോഡ് അടയ്ക്കുന്നത് താല്‍ക്കാലികമായി സബ്കലക്ടര്‍ തടഞ്ഞു. ഇതോടെയാണ് റോഡ് അടച്ച് കോണ്‍ക്രീറ്റ് നടത്താന്‍ കഴിയാതെ പണികള്‍ ഉപേക്ഷിക്കപ്പെട്ടു കിടന്നത്. 2023 നവംബറിലാണ് സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്ക് പെട്ടിമുടിയില്‍ നിന്നു സൊസൈറ്റിക്കുടി വരെയുള്ള റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്ന നടപടികള്‍ ആരംഭിച്ചത്.
പട്ടികവര്‍ഗ വകുപ്പില്‍ നിന്നുള്ള 11.5 കോടി രൂപ ചെലവില്‍ പെട്ടിമുടി പുല്ലുമേട് മുതല്‍ ഇഡ്ഡലിപാറ വരെയുള്ള 7.700 കിലോ മീറ്റര്‍ ദൂരം ആദ്യഘട്ടത്തില്‍ കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കുന്നതായിരുന്നു പദ്ധതി. ഇതുവരെ 4.5 കിലോമീ റ്റര്‍ ദൂരം മാത്രമാണ് കോണ്‍ക്രീറ്റ് ചെയ്തത്.