
ഇടുക്കി: കട്ടപ്പന ഇരട്ട കൊലപാതക കേസിലെ അന്വേഷണ മികവിന് ഏഴ് പൊലീസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ കൈയിൽ നിന്ന് ബാഡ്ജ് ഓഫ് ഓണർ ലഭിച്ചു. ഡിവൈ.എസ്.പി പി.വി. ബേബി, സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ ബിനോ, കട്ടപ്പന സ്റ്റേഷനിലെ എസ്.ഐ സി.ഡി. മനോജ്, സീനിയർ സി.പി.ഒ പി.എസ്. ഷിബു, സുമേഷ്, ഉടുമ്പഞ്ചോല സ്റ്റേഷനിലെ സീനിയർ സി.പി.ഒ സിനോജ്, കട്ടപ്പന സ്റ്റേഷനിലെ സി.പി.ഒ ശരണ്യ മോൾ പ്രസാദ് എന്നിവർക്കാണ്
സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിൽ നിന്ന് ബാഡ്ജ് ഓഫ് ഓണർ ലഭിച്ചത്.