
അടിമാലി: കേരളസ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ അടിമാലി ഗ്രാമപഞ്ചായത്തോഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. അടിമാലി ഗ്രാമപഞ്ചായത്തില്‍ അഴിമതിയും കെടുകാര്യസ്ഥതയും നടക്കുന്നുവെന്നാരോപിച്ച് കഴിഞ്ഞ ദിവസങ്ങളിലൊക്കെയും നടന്ന പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായിട്ടാണ് കേരളസ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലും ഇന്ന് ഗ്രാമപഞ്ചായത്തോഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്.
പ്രകടനമായെത്തിയ പ്രതിഷേധക്കാരെ പഞ്ചായത്തോഫീസിന് മുമ്പില്‍ പോലീസ് തടഞ്ഞു.തുടര്‍ന്ന് നടന്ന ധര്‍ണ്ണാ സമരം കെ എസ് കെ റ്റി യു ജില്ലാ കമ്മിറ്റിയംഗം ചാണ്ടി പി അലക്സാണ്ടര്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. പ്രതിഷേധ പ്രകടനത്തിലും ധര്ണ്ണാസമരത്തിലും നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. എം പി പത്മനാഭന്, പി എസ് വേലപ്പന്, എം എം കുഞ്ഞുമോന്, റ്റി കെ സുധേഷ്കുമാര്, ഗ്രേസി പൗലോസ്, ദിപു എം ആര്, റ്റി എല്‍ തോമസ്, എന്‍ എന്‍ വിജയന് തുടങ്ങിയവര്‍ സംസാരിച്ചു.