സിപിഐ ദേവികുളം മണ്ഡല സമ്മേളനം; പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു

അടിമാലി: സിപിഐ ദേവികുളം മണ്ഡല സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. 25,26,27 എന്നിങ്ങനെ മൂന്ന് ദിവസങ്ങളിലായാണ് സിപിഐ ദേവികുളം മണ്ഡല സമ്മേളനം ക്രമീകരിച്ചിട്ടുള്ളത്. വിവിധ സ്ഥലങ്ങളില്‍ നിന്നാരംഭിച്ച കൊടിമരം, പതാക, ബാനര്‍, ദീപശിഖ, സി.എ.കുര്യന്‍ ഛായാചിത്രം ജാഥകള്‍ക്ക് വെള്ളിയാഴ്ച്ച വൈകിട്ട് സമ്മേളന നഗരിയില്‍ സ്വീകരണം നല്‍കി. ഇന്ന് നടന്ന പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത് മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്ന് ബിനോയ് വിശ്വം പറഞ്ഞു.സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവംഗം കെ കെ അഷറഫ്, ജില്ലാ സെക്രട്ടറി കെ സലീം കുമാര്‍, സംസ്ഥാന കമ്മിറ്റിയംഗം എം വൈ ഔസേഫ്, ജില്ലാ എക്‌സിക്യൂട്ടീവംഗം പി മുത്തുപ്പാണ്ടി, പി പഴനിവേല്‍, സി ചന്ദ്രപാല്‍, വാഴൂര്‍ സോമന്‍ എം എല്‍ എ എന്നിവര്‍ സംസാരിച്ചു.
രാവിലെ റെഡ്വോളണ്ടിയര്‍ പരേഡിനും പതാക ഉയര്‍ത്തലിനും ശേഷമാണ് പ്രതിനിധി സമ്മേളനം ആരംഭിച്ചത്. തുടര്‍ന്ന് റിപ്പോര്‍ട്ട്, ഗ്രൂപ്പ് ചര്‍ച്ച, ആദരിക്കല്‍ എന്നിവയും നടന്നു. നാളെയും പ്രതിനിധി സമ്മേളനം തുടരും. തുടര്‍ന്ന് ചര്‍ച്ച, മറുപടി. ഉച്ചകഴിഞ്ഞ് 2 ന് മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പ് എന്നിവയും നടക്കും.