KeralaLatest NewsLocal news
വാളറ പത്താംമൈലിന് സമീപം വാഹനാപകടം;യാത്രക്കാര്‍ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു

അടിമാലി: കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയില്‍ വാളറ പത്താംമൈലിന് സമീപം വാഹനാപകടം. ലോറിയും കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാറും പെരുമ്പാവൂര്‍ ഭാഗത്തുനിന്ന് അടിമാലിക്ക് വരികയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ആശുപത്രിയിലേക്ക് പോകുകയായിരുന്ന രാജാക്കാട് സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. അപകടത്തില്‍കാര്‍ യാത്രക്കാര്‍ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗത്തിന് വലിയ രീതിയില്‍ കേടുപാടുകള്‍ സംഭവിച്ചു.