KeralaLatest NewsLocal news
പെരുവന്താനം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ സന്ദേശ റാലിയും, ട്രാഫിക് ബോധവത്കരണ ക്ലാസ്സും നടത്തി

ഇടുക്കി ജില്ലാ പോലീസ് ലഹരിക്കെതിരെ ആവിഷ്കരിച്ചിരിക്കുന്ന പുതിയ പദ്ധതിയായ ക്യാമ്പസ് ബീറ്റ്സിന്റെ ഭാഗമായി
പെരുവന്താനം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ സന്ദേശ റാലിയും, ട്രാഫിക് ബോധവത്കരണ ക്ലാസ്സും നടത്തപ്പെട്ടു. പെരുവന്താനം പോലീസ് ഇൻസ്പെക്ടർ ത്രിദിപ് ചന്ദ്രൻ. സിവിൽ പോലീസ് ഓഫീസർ മോനിഷ എന്നിവർ ക്ലാസ്സുകൾ നയിച്ചു. സിവിൽ പോലീസ് ഓഫീസർ ജോമോൻ,സ്കൂൾ പ്രിൻസിപ്പാൾ
മിനി എബ്രഹാം എന്നിവർ മേൽനോട്ടം വഹിച്ചു.ഇടുക്കി ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി കെ ഐ പി എസ് -ന്റെ നിർദ്ദേശപ്രകാരം ജില്ലയിലെ വിദ്യാലയങ്ങളിൽ ലഹരിവിരുദ്ധ സന്ദേശ റാലികളും ക്ലാസ്സുകളും നടത്തിവരികയാണ്.