
അടിമാലി : അജ്ഞാതര്‍ കൃഷിയിടത്തിലെ ഏലച്ചെടികള്‍ വെട്ടിനശിപ്പിച്ചുവെന്ന പരാതിയുമായി കര്ഷകന് രംഗത്ത്.അടിമാലി കല്ലാര്‍ സ്വദേശി റ്റി എസ് മോഹനനാണ് ഇത് സംബന്ധിച്ച് വെള്ളത്തൂവല്‍ പോലീസില്‍ പരാതി നല്‍കിയത്. കായ് ഫലം നല്‍കിയിരുന്ന നൂറ്റമ്പതോളം ഏലച്ചെടികള്‍ വെട്ടിനശിപ്പിച്ചത്. ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെയാണ് സംഭവം ഉണ്ടായിട്ടുള്ളതെന്ന് മോഹനന് പറയുന്നു. കൃഷിയിടത്തില്‍ എത്തി നോക്കിയപ്പോഴാണ് ഏലച്ചെട്ടികള് വെട്ടി നശിപ്പിച്ചിട്ടിരിക്കുന്നത് മോഹനന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഏലക്കായ വിളവെടുക്കാന്‍ തയ്യാറായി ഇരിക്കെയാണ് അജ്ഞാതര്‍ കൃഷിയിടത്തില്‍ കയറി അതിക്രമം നടത്തിയതെന്ന് ഈ കര്ഷകന് പറഞ്ഞു. അതിക്രമം നടത്തിയവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മോഹനന് വെള്ളത്തൂവല്‍ പോലീസില്‍ പരാതി നല്കി.