
മൂന്നാര്‍: വട്ടവട ഗ്രാമപഞ്ചായത്തോഫീസിലേക്ക് ബി ജെ പിയുടെ പ്രതിഷേധം. വട്ടവട ഗ്രാമപഞ്ചായത്ത് പരിധിയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, പഞ്ചായത്തിലെ ഭൂ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക, വന്യമൃഗാക്രമണങ്ങളില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കുക, പശുവളര്‍ത്തല്‍ പദ്ധതിയില്‍ നടന്നിട്ടുള്ള അഴിമതി അന്വേഷിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു വട്ടവട ബി ജെ പി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തോഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്.
ബി ജെ പി ഇടുക്കി നോര്‍ത്ത് ജില്ലാ പ്രസിഡന്റ് പി പി സാനു പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ബിജെപി വട്ടവട പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം റാമര്‍, ജില്ലാ ജനറല്‍ സെക്രട്ടറി വി ആര് അളകരാജ്, മണ്ഡലം പ്രസിഡന്റ് പി പി മുരുകന്, ജില്ലാ വൈസ് പ്രസിഡന്റ് മോഹനന്, മണ്ഡലം ജനറല്‍ സെക്രട്ടറി കലൈവാണി അയ്യപ്പന് തുടങ്ങിയവര്‍ സംസാരിച്ചു.നിരവധി പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു.