KeralaLatest NewsTravel
KSRTC ലാൻഡ് ഫോൺ ഓഴിവാക്കുന്നു; ജൂലൈ 1 മുതൽ യാത്രക്കാർക്ക് മൊബൈലിൽ ബന്ധപ്പെടാം

KSRTCയിൽ ലാൻഡ് ഫോൺ ഓഴിവാക്കുന്നു. കെഎസ്ആർടിസി ഡിപ്പോ സ്റ്റേഷൻ മാസ്റ്റർ ഓഫീസിൽ ലാൻഡ് ഫോൺ ഒഴിവാക്കും. ലാൻഡ് ഫോണിന് പകരം മൊബൈൽ ഫോൺ വാങ്ങാൻ നിർദ്ദേശം. യാത്രക്കാർക്ക് ബന്ധപ്പെടാനാണ് മൊബൈലും സിംകാർഡും വാങ്ങുന്നത്. പുതിയ മൊബൈൽ നമ്പർ ഡിപ്പോയിൽ പ്രദർശിപ്പിക്കണം. ജൂലൈ 1 മുതൽ മൊബൈൽ നമ്പറിൽ യാത്രക്കാർക്ക് ബന്ധപ്പെടാം.