
ബംഗാൾ മുർഷിദാബാദ് സ്വദേശികളെയാണ് കഞ്ചാവുമായി പിടികൂടിയത്. മുർഷിദാബാദ് സ്വദേശി സമിയുൾ (35) ന്റെ കൈവശം 2.00 കിലോഗ്രാം ഉണക്ക ഗഞ്ചാവും മിന്റു സെക് (25) കൈവശം 2.00 കിലോഗ്രാം ഉണക്ക ഗഞ്ചാവും ആണ് പിടികൂടിയത്.
കരിമണ്ണൂർ പോലീസ് ഇൻസ്പെക്ടർ വിഷ്ണുകുമാർ വി സി-യുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ നവാസ് ടി എസ്, സിവിൽ പോലീസ് ഓഫീസർ നൗഫൽ, ഡാൻസാഫ് ടീം (ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ്) എന്നിവർ അടങ്ങിയ പോലീസ് സംഘം ആണ് പ്രതികളെ പിടികൂടിയത്.