
കട്ടപ്പന വെളളയാംകുടിയിലെ ലോഡ്ജ് മുറിയിൽ നിന്ന് കാഞ്ഞാർ പാറശ്ശേരിയിൽ വീട്ടിൽ ജഗൻ പി സുരേഷ് (23), ഇരട്ടയാർ നത്തുകല്ല് തെങ്ങുംമൂട്ടിൽ നിബിൻ (19), എറണാകുളം മാമലശ്ശേരി സ്വദേശികളായ പുത്തൻപുരയിൽ വിഷ്ണു മോഹനൻ (27), തെങ്ങുന്തോട്ടത്തിൽ ആൽബി ബിജു (19) എന്നിവരെ 397 ഗ്രാം ഉണക്ക ഗഞ്ചാവ് വിൽപ്പനയ്ക്ക് കൈവശം സൂക്ഷിച്ചു വെച്ചിരിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു.
കട്ടപ്പന പോലീസ് ഇൻസ്പെക്ടർ മുരുകൻ ടി സിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ എബി ജോർജ്, സുബിൻ ജോർജ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബിജു കെ ജോസഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ജോജി, സിവിൽ പോലീസ് ഓഫീസർമാരായ ജെയിംസ് ശ്രീകുമാർ, ഡാൻസാഫ് ടീം (ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ്) എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്