
ഓടമേട്ടിൽ, വീടിന്റെ വാതിൽ കോടാലി ഉപയോഗിച്ച് വെട്ടിപ്പൊളിച്ച് അകത്ത് പ്രവേശിച്ച് സ്വർണ്ണവും പണവും ഉൾപ്പെടെ 9,68,000/-രൂപയുടെ മുതലുകൾ മോഷണം ചെയ്തുകൊണ്ടുപോയ പ്രതികളെ കുമളി പോലീസ് പിടികൂടി. പത്തനംതിട്ട നെല്ലിക്കപാറ സ്വദേശികളായ സോണിഭവനിൽ സോണി സതീഷ് (26), മാമൂട്ടിൽ വീട്ടിൽ ജോമോൻ (36), പിരുമേട് എച് എം എൽ എസ്റ്റേറ്റ് ലയം അനീഷ്കുമാർ (29), മുരിക്കടി കുര്യൻ കോളനി ഉഷഭവനം മണികണ്ഠൻ (33), മധുര സ്വദേശിയായ പൊന്നുത്തായി എസ്(51) എന്നിവരാണ് പിടിയിലായത്.
കുമളി പോലീസ് ഇൻസ്പെക്ടർ സുജിത്ത് പി എസ് ന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ ജെഫി, സുനിൽകുമാർ പി, അനന്തു, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സുബൈർ, സിവിൽ പോലീസ് ഓഫീസർ സരിൽ രവി എന്നിവരാണ് പ്രതികളെ പിടികൂടിയത്.