KeralaLatest NewsLocal news
അടിമാലിക്ക് സമീപം കാറും കെ എസ് ആര്‍ ടി സി ബസും കൂട്ടിയിടിച്ചു; കാര്‍ യാത്രികന് പരിക്ക്

കൊച്ചി ധനുഷ്കോടി ദേശിയപാതയില്‍ അടിമാലി ഗ്യാസ് പടിക്ക് സമീപമാണ് അപകടം സംഭവിച്ചത്. അടിമാലി ഭാഗത്ത് നിന്നും കോട്ടയം ചേര്‍ത്തലക്ക് പോകുകയായിരുന്ന ബസും മൂന്നാര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്. കൊടും വളവില്‍ ഇരുവാഹനങ്ങളും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ കാര്‍ യാത്രികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറില്‍ 5 പേര്‍ യാത്രക്കാരായി ഉണ്ടായിരുന്നതായാണ് വിവരം. അടിമാലി പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളുടെയും മുന്‍ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചു.