KeralaLatest NewsLocal news
ഇടുക്കി ജില്ലാ ആസ്ഥാനത്ത് ഹാഷിഷും ഗഞ്ചാവുമായി യുവാവ് പോലീസിന്റെ പിടിയിൽ.

ഇടുക്കി ജില്ലാ ആസ്ഥാനമായ കുയിലിമല, സിവില്‍ സ്റ്റേഷന്‍ പാർക്കിംഗ് ഗ്രൗണ്ടിൽ തൃശ്ശൂർ മാള, വലിയപറമ്പ് ഭാഗം പാറേപ്പറമ്പിൽ വീട്ടിൽ ഷൈബിൻ ഷാജഹാൻ (33), 3.4441 ഗ്രാം ഹാഷിഷ് കൈവശം കരുതിയിരുന്നത് കണ്ടെത്തിയതിനെ തുടർന്ന് ഇയാളുടെ കാർ പരിശോധിച്ചതിൽ കാറിന്റെ ഡാഷ്ബോർഡില്‍നിന്നും 0.72221 ഗ്രാം ഗഞ്ചാവ് കൂടെ കാണപ്പെട്ടതിനാല്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇടുക്കി പോലീസ് ഇൻസ്പെക്ടർ സന്തോഷ് സജീവ്, സബ് ഇൻസ്പെക്ടർ ചന്ദ്രൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സിജിമോൾ, സീനിയര്‍ സിവിൽ പോലീസ് ഓഫീസർ ദിൽജിത്ത്, സിവിൽ പോലീസ് ഓഫീസർമാരായ അനൂപ്, ജിമ്മി, ഡാൻസാഫ് ടീം (ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ്) എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.