മണ്ഡലത്തിൽ സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ; പട്ടയ വിഷയം ഉന്നയിച്ച് മന്ത്രിക്ക് കത്ത്

മണ്ഡലത്തിൽ സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. റവന്യൂ അസംബ്ലിയിൽ പരിഗണിക്കേണ്ട വിഷയങ്ങൾ ചൂണ്ടിക്കാട്ടി റവന്യൂ മന്ത്രിക്ക് കത്ത് നൽകി. പാലക്കാട് സുന്ദരം ഉന്നതിയിലെ പട്ടയ വിതരണം അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് കത്ത്.
പാലക്കാട്ടെത്തി പരിപടികളിൽ സജീവമാകാനാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ആലോചന.എന്നാൽ പരിപാടികളിൽ പങ്കെടുക്കാൻ രാഹുലിനെ അനുവദിക്കില്ല എന്നാണ് ഡിവൈഎഫ്ഐയുടെയും ബിജെപിയുടെയും നിലപാട്. രാഹുൽ പൊതുപരിപാടികളിൽ സജീവമാകുന്നതിൽ കോൺഗ്രസിലെ ഒരു വിഭാഗത്തിനും എതിർപ്പുണ്ട്.
അതേസമയം വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് നിയമസഭയില്‍ എത്തിയേക്കില്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഭരണപക്ഷം തിരിഞ്ഞാല്‍ പ്രതിരോധിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനം. രാഹുലിനോട് സഭയിലെത്താന്‍ നിര്‍ദേശം നല്‍കിയവരും, സഭയിലെ അക്രമങ്ങള്‍ ഒറ്റയ്ക്ക് നേരിടണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിയമസഭയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഭരണപക്ഷം തിരിഞ്ഞാല്‍ പ്രതിരോധിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനം എന്നാണ് വിവരം. രാഹുല്‍ സഭയിലെത്തിയതില്‍ പല പ്രധാനപ്പെട്ട നേതാക്കളുടെയും മൗനാനുവാദം ഉണ്ട്. സഭയിലെത്താന്‍ നിര്‍ദ്ദേശം നല്‍കിയവരും സഭയിലെ അക്രമങ്ങള്‍ ഒറ്റയ്ക്ക് നേരിടണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്