KeralaLatest NewsLocal news
ചതുരംഗപ്പാറ വില്ലേജ് ഇടുക്കി ജില്ലയിലെ ആദ്യത്തെ ഡിജിറ്റൽ സർവ്വേ വില്ലേജായി…

ഇടുക്കി ജില്ലയിൽ ഉടുമ്പഞ്ചോല താലൂക്കിൽ ചതുരംഗപ്പാറ വില്ലേജ് ഇടുക്കി ജില്ലയിലെ ആദ്യത്തെ ഡിജിറ്റൽ സർവ്വേ വില്ലേജായി ഇന്ന് ഇബ്ലിമെന്റ് ചെയ്തു.
2023 ഒക്ടോബറിൽ ഡിജിറ്റൽ സർവെ തുടങ്ങുകയും 2025 ഒക്ടോബറിൽ സയബന്ധിതമായി ജോലി പൂർത്തിയാക്കി റവന്യൂ ഭരണത്തിന് കൈമാറുകയും ചെയ്തു. ടി വില്ലേജിൽ 207 ഡിജിറ്റൽ ബ്ലോക്കുകളിലായി 3500 ൽ അധികം തണ്ടപ്പേരുകൾ ജനറേറ്റ് ചെയ്യുകയും പരാതികൾ ഇല്ലാതെ വളരെ ഭംഗിയായി ചതുരംഗപ്പാറ വില്ലേജ് ഡിജിറ്റൽ സർവ്വേ ജോലികൾ പൂർത്തിയാക്കുകയും ചെയ്ത് ഇടുക്കി ജില്ലയിൽ റവന്യൂ ഭരണത്തിന് കൈമാറുന്ന ആദ്യത്ത വില്ലേജ് ആയി ചതുരംഗപ്പാറ മാറ്റുവാനും സാധിച്ചു.



