KeralaLatest NewsLocal news
പോലീസ് ഉദ്യോഗസ്ഥർക്കായി ബേസിക് എമർജൻസി റെസ്പോൺസ് ട്രെയിനിങ് സംഘടിപ്പിച്ചു

അടിമാലി : തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ അടിമാലി പോലീസ് സ്റ്റേഷനിൽ വെച്ച് പോലീസ് ഉദ്യോഗസ്ഥർക്കായി ബേസിക് എമർജൻസി റെസ്പോൺസ് ട്രെയിനിങ് നടത്തപ്പെട്ടു. ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ മാനേജർ അനസ് സ്കറിയയുടെ നേതൃത്വത്തിൽ ഡോക്ടർ ഷാഹിദ് സായ് ക്ലാസ് നയിച്ചു.
അടിമാലി പോലീസ് സ്റ്റേഷൻ, ട്രാഫിക് യൂണിറ്റ്, ഹൈവേ യൂണിറ്റ് എന്നിവിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥർ ക്ലാസിൽ പങ്കെടുത്തു.