
അടിമാലി: അടിമാലി ടൂറിസം ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഡെവലപ്പ്്‌മെന്റ് സൊസൈറ്റിയുടെയും അടിമാലി ഗ്രാമപഞ്ചായത്ത്, മറ്റിതര സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ അടിമാലിയില്‍ വിപുലമായ സ്വാതന്ത്രദിനാഘോഷം നടന്നു. മഴയില്‍ കുതിര്‍ന്നെങ്കിലും രാജ്യസ്‌നേഹം വിളിച്ചോതിയുള്ള സ്വാതന്ത്രദിനാഘോഷ പരിപാടികളുടെ ആവേശം ഒട്ടും കുറഞ്ഞില്ല.
അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍ പരിസരത്തു നിന്നായിരുന്നു സ്വാതന്ത്രദിന റാലിക്ക് തുടക്കം കുറിച്ചത്. അടിമാലി സി ഐ ലൈജുമോന്‍ സി വി റാലി ഫ്ളാഗ് ഓഫ് ചെയ്തു. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍,കുടുംബശ്രീ പ്രവര്‍ത്തകര്‍,മറ്റിതര സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവരൊക്കെയും റാലിയുടെ ഭാഗമായി. വാദ്യമേളങ്ങള്‍, നാടന്‍ കലാരൂപങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍, പ്രശ്ചന്നവേഷങ്ങള്‍ എന്നിവയെല്ലാം സ്വാതന്ത്രദിന റാലിയെ വര്‍ണ്ണാഭമാക്കി.
സ്വാതന്ത്രദിന റാലിക്ക് ശേഷം സമ്മേളനം നടന്നു.സാഹിത്യകാരനും പ്രഭാഷകനുമായ പി സുരേന്ദ്രന്‍ സ്വാതന്ത്രദിന സന്ദേശം നല്‍കി. അഡ്വ. എ രാജ എം എല്‍ എ അധ്യക്ഷത വഹിച്ചു.അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി മുഖ്യാതിഥിയായി. സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കും റാലിയില്‍ അണിനിരന്ന മികച്ച നിശ്ചലദൃശ്യം, വാഹനാലങ്കാരം,ഫാന്‍സി ഡ്രസ് എന്നിവക്കുമുള്ള ഉപഹാരങ്ങള്‍ സമ്മേളനത്തില്‍ സമ്മാനിച്ചു.
അടിമാലി ടൂറിസം ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഡെവലപ്പ്്‌മെന്റ് സൊസൈറ്റിയുടെയും അടിമാലി ഗ്രാമപഞ്ചായത്ത്, മറ്റിതര സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് സ്വാതന്ത്രദിനാഘോഷ പരിപാടികള്‍ നടന്നത്. മുന്‍കാലങ്ങളില്‍ എന്ന പോലെ ഇത്തവണയും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധയാകര്‍ഷിച്ചതായി മാറി അടിമാലിയിലെ സ്വാതന്ത്രദിനാഘോഷപരിപാടികള്‍.