
അടിമാലി; ദേശീയപാത 85ൻ്റെ വികസന പ്രവർത്തനങ്ങൾക്ക് സർക്കാർ നിലപാടുകൾ തടസ്സമാകുന്നുവെന്നാരോപിച്ചും ജില്ലയിലെ ജനങ്ങളെ വനംവകുപ്പ് ദ്രോഹിക്കുന്നുവെന്നാരോപിച്ചും യൂത്ത്കോൺഗ്രസ് പ്രവർത്തകർ ദേശിയപാതയിൽ ശയനപ്രദക്ഷിണം നടത്തി പ്രതിഷേധിച്ചു. അടിമാലി വാളറയിലായിരുന്നു പ്രതിഷേധം നടന്നത്. യൂത്ത് കോൺഗ്രസ് ദേവികുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധ സൂചകമായി പ്രവർത്തകർ അടിമാലി വാളറയിൽ ദേശിയപാതയിൽ കിടന്ന് ഉരുണ്ട് പ്രതിഷേധിച്ചു.
ദേശീയപാത85ൻ്റെ വികസന പ്രവർത്തനങ്ങൾക്ക് സർക്കാർ നിലപാടുകൾ തടസ്സമാകുന്നുവെന്നും ജില്ലയിലെ ജനങ്ങളെ വനംവകുപ്പ് ദ്രോഹിക്കുന്നുവെന്നും യൂത്ത്കോൺഗ്രസ് ആരോപിക്കുന്നു. മുൻ ഡി സി സി പ്രസിഡൻ്റ് റോയി കെ പൗലോസ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് ദേവികുളം നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ കനകൻ അധ്യക്ഷത വഹിച്ചു.
മുൻ എം എൽ എ എ കെ മണി, ഡി കുമാർ, ജോർജ് തോമസ്, കോൺഗ്രസിൻ്റെ മറ്റ് നേതാക്കൾ, യൂത്ത് കോൺഗ്രസ് നേതാക്കളും നിരവധി യൂത്ത് കോൺഗ്രസ്, കോൺഗ്രസ്, മഹിളാകോൺഗ്രസ് പ്രവർത്തകരും പ്രതിഷേധ സമരത്തിൻ്റെ ഭാഗമായി.