KeralaLatest NewsLocal news

രാജകുമാരിയിൽ വയോധിക മാത്രമുള്ള സമയം കെ എസ് ഇ ബി ഉദ്യോഗസ്ഥൻ എന്നെ വ്യാജേന എത്തിയ അജ്ഞ്ഞാതൻ വീട്ടിലെ ഫ്യൂസ് ഊരിയതായി പരാതി

രാജകുമാരി ശല്ലിയിൽ സിബിയുടെ വീട്ടിലെ വൈദ്യുതി ബന്ധമാണ് കഴിഞ്ഞ ദിവസം വിശ്ചെധിച്ചത്. 75 വയസുകാരിയായ സിബിയുടെ അമ്മ അന്നമ്മ മാത്രം വീട്ടിൽ ഉണ്ടായിരുന്നപ്പോഴായിരുന്നു സംഭവം. കെ എസ് ഇ ബി ഉദ്യോഗസ്ഥൻ എന്ന് പരിചയപെടുത്തി കാക്കി വസ്ത്രം ധരിച്ച് എത്തിയ അജ്ഞാതൻ ബില്ല് അടയ്ക്കാത്തതിനാൽ ഫ്യൂസ് ഊരുകയാണെന്ന് അറിയ്കുകയായിരിന്നു. പണം അടച്ചെന്ന് പറഞ്ഞെങ്കിലും ഫ്യൂസ് ഊരികൊണ്ട് പോവുകയായിരുന്നു

പിന്നീട് കുടുംബാംഗങ്ങൾ എത്തി രാജകുമാരി കെ എസ് ഇ ബി ഓഫിസുമായി ബന്ധപ്പെട്ടപോഴാണ് ഓഫീസിൽ നിന്നും ആളെ അയച്ചിട്ടില്ലെന്ന് അറിഞ്ഞത്. സംഭവം കെ എസ് ഇ ബി യിൽ അറിയിച്ചിട്ടും ഒരു ദിവസം കഴിഞ്ഞാണ് ഉദ്യോഗസ്ഥർ എത്തി വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കെ എസ് ഇ ബി അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!